അമരാവതി: സാനിറ്റൈസര്‍ കഴിച്ച് ഒന്‍പത് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് ദുരന്തം നടന്നത്. മദ്യത്തിനുപരം സാനിറ്റെസറില്‍ വെള്ളവും സീതളപാനിയവും ചേര്‍ത്ത് കഴിച്ചവരാണ് മരണമടഞ്ഞത്. ലോക്ഡൗണായതിനാല്‍ ജില്ലയില്‍ മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
മറ്റെന്തെങ്കിലും വിഷപദാര്‍ത്ഥങ്ങളുടെ സാനിധ്യം സാനിറ്റൈസറില്‍ ഉണ്ടായിരുന്നോയെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് സിദ്ദാര്‍ത്ഥ് കൗശല്‍ പറഞ്ഞു.
Discussion about this post