തിരുവനന്തപുരം: ജില്ലയില്‍ സമൂഹവ്യാപനം രൂക്ഷമായ പുല്ലുവിളയില്‍ സ്ഥിതിചെയ്യുന്ന വൃദ്ധ സദനത്തിലെ 35 പേര്‍ക്ക് കോവിഡ്. 27 അന്തേവാസികള്‍ക്കും 6 കന്യാസ്ത്രീകള്‍ക്കും 2 ജീവനക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച 27 അന്തേവാസികളും പ്രായം ചെന്നവരാണെന്നത് വലിയ ആശങ്കയ്ക്കിടയാക്കുന്നു.
സമൂഹ വ്യാപനം നടന്ന ഈ മേഖലയില്‍ കിടപ്പുരോഗികളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ പോസിറ്റീവായത്.
പ്രദേശത്ത് വെച്ച് തന്നെ വൈദ്യ സഹായമെത്തിക്കാനുള്ള നടപടികളാണ് നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൈക്കൊണ്ടിട്ടുള്ളത്.
Discussion about this post