തിരുവനന്തപുരം: കൊറോണ കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ 52 വയസ്സിന് മുകളിലുള്ള പൊലീസുകാരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി ഡിജിപി. 50 വയസിന് മുകളിലുള്ളവരെ കൊറോണ ഫീല്‍ഡ് ഡ്യൂട്ടിക്കോ, വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. 50 വയസിന് താഴെയുള്ളവരാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു. ഈ പ്രായത്തിനടുത്തുള്ള ആരെയെങ്കിലും നിയോഗിക്കുകയാണെങ്കിലും അവര്‍ക്ക് ഗുരുതരമായ അസുഖങ്ങളില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post