അഹമ്മദാബാദ്: സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗഭാഗത്തിലുണ്ടായ അഗ്നിബാധയില്‍ 8 കോവിഡ് രോഗികള്‍ മരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ചികിത്സാകേന്ദ്രമായി പ്രഖ്യാപിച്ച നവ്രംഗ്പുരയിലുള്ള ശ്രേയ് ആശുപത്രിയിലാണ് ദുരന്തം നടന്നത്. 5 പുരുഷന്മാരും 3 സ്ത്രീകളുമാണു മരിച്ചത്. 3 പേരെ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു തീപിടിത്തം. 4 നിലകളുള്ള ആശുപത്രിയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി 4 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കും.
Discussion about this post