ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ രാജമലയില്‍ ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. നാലാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും. 17 മൃതദേഹള്‍ ഇന്നലെ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി.
അതിനിടെ പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു്. തമിഴ്‌നാട്ടില്‍ നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
തെരച്ചിലിന് തടസ്സമായി നില്‍ക്കുന്ന വലിയ പാറക്കെട്ടുകള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കും. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലും തുടരും.
Discussion about this post