തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണോ എന്നു തീരുമാനിക്കേണ്ടത് എല്‍ഡിഎഫ് ആണെന്ന് ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി . ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ ബില്ല് നിയമമാവില്ല. ഈ ആവശ്യത്തിനു വേണ്ടി ഡോക്‌ടര്‍മാര്‍ കടുത്ത സമരത്തിലേക്കു നീങ്ങില്ലെന്നാണു താന്‍ കരുതുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോകടര്‍മാരുടെ സംയുക്‌ത സംഘടനകള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം തുടങ്ങിയതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീമതി.
ഐഎംഎ ഡോക്‌ടര്‍മാരാണ് സമരത്തില്‍ ഏറെയും. സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ പണിമുടക്കാന്‍ സാധ്യതയില്ല. അതിനാല്‍ ഡോക്‌ടര്‍മാരുടെ സമരം പകര്‍ച്ച പനി ചികില്‍സയെ ബാധിക്കില്ല. ആശുപത്രികള്‍ ആക്രമിക്കപ്പെടുമ്പോള്‍ കേസെടുക്കാന്‍ ഇവിടെ നിയമമുണ്ട്. ആരോഗ്യ മേഖലയ്‌ക്ക് പ്രത്യേകം വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നതായിരിക്കും നന്നാവുകയെന്നും മന്ത്രി പറഞ്ഞു.
Discussion about this post