ന്യൂഡല്‍ഹി: വിനായക ചതുര്‍ഥി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പുണ്യം നിറഞ്ഞ ഗണേശ ചതുര്‍ഥി ദിനത്തില്‍ ആശംസകള്‍. ഗണേശ ഭഗവാന്റെ അനുഗ്രഹം എന്നും നമ്മോടൊപ്പം ഉണ്ടാകട്ടെ. എല്ലായിടത്തും സന്തോഷവും സമ്പല്‍സമൃദ്ധിയും നിറയട്ടെ’. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ചിങ്ങ മാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി. ഗണേശ ചതുര്‍ഥി എന്നും അത്തം ചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. രാജ്യത്തെ നാനാഭാഗങ്ങളില്‍ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷ പരിപാടികളൊന്നും ഉണ്ടായിരിക്കില്ല.













