തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചത്. ലൈഫ് പദ്ധതിക്ക് കേന്ദ്രാനുമതി തേടിയിട്ടുണ്ടോ എന്നും അനുമതി ലഭിച്ചുവെങ്കില്‍ ഫയല്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ ഇഡി വ്യക്തമാക്കി. കരാര്‍ തുക എങ്ങനെ കൈമാറ്റം ചെയ്തുവെന്ന് രേഖാമൂലം അറിയിക്കണമെന്നും നിയമോപദേശവും മിനിട്ട്സും ഉള്‍പ്പടെ രേഖകള്‍ കൈമാറണമെന്നും ഇഡി നോട്ടീസില്‍ ആവശ്യപ്പെട്ടു.













