ന്യൂഡല്‍ഹി: വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ മൊറട്ടോറിയം കാലാവധി അവസാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതോടെ ചൊവ്വാഴ്ച മുതല്‍ വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടിവരും. മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിച്ചവര്‍ ആറു ഗഡുക്കള്‍ അധികമായും, അതിന്റെ പലിശയും അടയ്ക്കണം. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ വന്നതോടെയാണു റിസര്‍വ് ബാങ്ക് മൂന്നു മാസത്തേക്കു മൊറട്ടോറിയം പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തുടര്‍ന്നതോടെ പിന്നാലെ മൂന്നു മാസത്തേക്കു കൂടി ഇതു ദീര്‍ഘിപ്പിച്ചു. കോവിഡിനെ തുടര്‍ന്നുള്ള സാന്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൊറട്ടോറിയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.













