പാരിസ്: മാലിയില്‍ ഫ്രഞ്ച് മനുഷ്യവകാശ പ്രവര്‍ത്തകനെ വധിച്ചതിന് പിന്നാലെ ഫ്രാന്‍സ് അല്‍- ക്വയ്‌ദയ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഫ്രാന്‍കോയിസ് ഫിലോണാണ് പ്രഖ്യാപനം നടത്തിയത്. തീവ്രവാദികളെ നിയമത്തിന് മുന്നില്‍ കൊണ്‌ടുവരണമെന്ന് വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളോട് ഫ്രാന്‍സ് ആവശ്യപ്പെട്ടിട്ടുണ്‌ട്. ഇവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും വ്യക്തമാക്കിയിട്ടുണ്‌ട്. പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രി ബെര്‍ണാഡ് കൗച്ചുനര്‍ മാലി പ്രസിഡന്റിനെ കാണുന്നുണ്‌ട്. കഴിഞ്ഞ ഞായറാഴ്‌ചയാണ് മനുഷ്യവകാശ പ്രവര്‍ത്തകനായ മൈക്കിള്‍ ജെര്‍മാനുവിനെ വധിച്ചത്.
Discussion about this post