കാസര്‍കോട്: എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി(78) സമാധിയായി. പുലര്‍ച്ചെ മഠത്തില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഭരണഘടനാ ഭേദഗതി നിയമനത്തിനെതിരെ നിയമയുദ്ധം നടത്തിയാണ് കേശവാനന്ദ ഭാരതി ശ്രദ്ധനേടിയത്. ഇഎംസ്എസ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. രാജ്യത്തെ നിയമവ്യവസ്ഥയില്‍ ശ്രദ്ധാകേന്ദ്രമായ ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുതെന്ന സുപ്രധാന വിധി ഈ കേസിലായിരുന്നു പുറത്തുവന്നത്.
Discussion about this post