ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിവെപ്പ് നടന്നു. അതേസമയം ഇന്ത്യന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ചൈന ആരോപിച്ചു. തങ്ങളുടെ സൈനികര്‍ പ്രത്യാക്രമണം നടത്തി എന്നാണ് ചൈനയുടെ വാദം. പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പര്‍വത പ്രദേശത്തിന് സമീപം ഇന്ത്യന്‍ സൈനികര്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ പ്രത്യാക്രമണം നടത്താന്‍ നിര്‍ബന്ധിതരായെന്നാണ് ചെനയുടെ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം, ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വെടിവയ്പുണ്ടായത്. നേരത്തെ, ഗാല്‍വന്‍ സംഘര്‍ഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല.
Discussion about this post