ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 96,551 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 45 ലക്ഷം കടന്നു. നിലവില്‍ രാജ്യത്ത് 45,62,415 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതില്‍ 9,43,480 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 35,42,664 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,209 പേര്‍ക്കാണ് കോവിഡ് മൂലം ജീവന് നഷ്ടമായത്. 76,271 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post