ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
രാഷ്ട്പതി രാംനാഥ് കോവിന്ദ്, മന്ത്രിമാര്‍, ബിജെപി നേതാക്കള്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലി എന്നിവരും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.
ബി.ജെ.പി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവനപരിപാടികള്‍ (സേവാസപ്താഹം) സംഘടിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നത്.













