
ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ദക്ഷിണ കൊറിയയിലേക്കു തിരിച്ചു. ഒരാഴ്ചത്തെ വിദേശ പര്യടനത്തില്‍ ദക്ഷിണ കൊറിയയ്ക്കു പുറമെ മംഗോളിയയും രാഷ്ട്രപതി സന്ദര്‍ശിക്കും. ചൊവ്വാഴ്ചയാണ് മംഗോളിയയിലേക്കു പോവുക. ആണവ സഹകരണം, വ്യാപാരം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രപതി ഇരുരാജ്യങ്ങളുടെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തും.
ദക്ഷിണ കൊറിയ പ്രസിഡന്റ് ലീ മ്യുങ്ബാക്ക് 2010 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചതു മുതല്‍ ആ രാജ്യവുമായി മികച്ച ബന്ധം ഇന്ത്യ പുലര്‍ത്തുന്നുണ്ട്. സുരക്ഷയും സമാധാനവും മുന്‍നിര്‍ത്തിയുള്ള ഈ ബന്ധം നയതന്ത്ര തലത്തിലേക്ക് ഉയര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ഇതിന്റെ ഭാഗമായാണു സന്ദര്‍ശനമെന്നും ഇന്നലെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Discussion about this post