ചെന്നൈ: പ്രശസ്ത ഗായകന് എസ്. പി. ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ ഓഗസ്റ്റ് അഞ്ച് മുതല്‍ അദ്ദേഹം എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പിന്നീട് കോവിഡ് ഭേദമായിരുന്നു. ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുരുതരമാവുകയായിരുന്നു.
ഗായകന്, സംഗീത സംവിധായകന്, നടന് എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനാണ്. ആറ് ദേശീയ പുരസ്കാരങ്ങള്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്കാരങ്ങളും, കലൈമാമണി, കര്‍ണ്ണാടക തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്കാരങ്ങള്‍ എന്നിവ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. യേശുദാസിന് ശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. നാലുഭാഷകളിലായി അന്‍പതോളം സിനിമകള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
Discussion about this post