തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 4,538 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ തുടര്‍ന്ന് 20 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒരാഴ്ച്ചക്കിടെ കൊറോണ കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചതില്‍ 3,997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 249 ഉറവിടം അറിയാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
3,847 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത്. 57,879 പേര് ചികിത്സയിലുണ്ട്. ഇതുവരെ 1,79,922 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗബാധ വര്‍ധിച്ചതിനൊപ്പം മരണ നിരക്കും വര്‍ധിക്കുകയാണ്. രോഗവ്യാപനം കുറഞ്ഞാലെ മരണം കുറയ്ക്കാനാകൂവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
Discussion about this post