പത്തനംതിട്ട: ജില്ലയില്‍ അഭിഭാഷകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷം. കോടതികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പത്തനംതിട്ട ബാര്‍ അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ കളക്ടര്‍ക്ക് കത്തുനല്‍കി. കഴിഞ്ഞ എട്ടാം തീയതിവരെ പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനത്തിനു കാരണമായത് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പും ആഘോഷവുമായിരുന്നു. സെപ്റ്റംബര്‍ 29 ന് ആയിരുന്നു മുന്നറിയിപ്പുകള്‍ അവഗണിച്ച് തെരഞ്ഞെടുപ്പ് നടന്നത്.













