ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 5,07,19,481 ആയി. ഇതുവരെ 12,61,676 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. മൂന്നര കോടിയിലധികം പേര് രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്.
ഇതുവരെ 1,02,87,061 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച അമേരിക്കയാണ് ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു. എഴുപത്തിയെട്ട് ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 92.49 ശതമാനം. ബ്രസീലാണ് രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത്്.
Discussion about this post