വെല്ലിങ്ടന്‍: ന്യൂസീലന്‍ഡ് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമംഗങ്ങള്‍ പരിശീലനം നടത്തുന്നത് ന്യൂസീലന്‍ഡ് ആരോഗ്യ മന്ത്രാലയം വിലക്കി. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമംഗങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് വിലക്ക്.
ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ ടീമംഗങ്ങള്‍ ഭക്ഷണം പങ്കുവച്ചതും കൂട്ടംകൂടിനിന്ന് സംസാരിച്ചതും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടിടത്തായി ക്വാറന്റീനില്‍ താമസിപ്പിച്ചിരുന്ന കളിക്കാര്‍ ഒന്നിച്ച് ഇടപഴകിയതാണ് പ്രശ്നമായത്.
Discussion about this post