ഗുഡ്ഗാവ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ദിനത്തിലെ രാജസ്ഥാനിലെ ജയ്സാല്‍മീര്‍ സന്ദര്‍ശനവും തുടര്‍ന്നുള്ള പ്രസംഗവും സൈന്യത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നു മുന്‍ കരസേനാ ഉദ്യോഗസ്ഥര്‍. പ്രതിരോധ രംഗത്തെ വിദഗ്ധനായ സതീഷ് ദുവെയാണ് പ്രതികരണവുമായി ആദ്യം രംഗത്തെത്തിയത്. വളരെ നല്ല ഒരു ചുവടുവെയ്പ്പാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. എപ്പോഴും ഒരു മുതിര്‍ന്ന നേതാവ് മുന്നണിയിലേക്ക് നേതൃത്വം ഏറ്റെടുക്കാന്‍ എത്തിയാല്‍ അത് എല്ലാവരുടേയും ആത്മവിശ്വാസം ഉയര്‍ത്തും. കഴിഞ്ഞ ഏഴുവര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമാണ്. അതിര്‍ത്തിയില്‍ ജീവന്‍ പണയപ്പെടുത്തി രാജ്യസുരക്ഷ നോക്കുന്ന ജവാന്മാര്‍ക്ക് ആഘോഷങ്ങളിലൊന്നും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സാധിക്കാറില്ലെന്നും ദുവെ പറഞ്ഞു.
സൈനികനിരയെ സ്വന്തം കുടുംബമായി കണക്കാക്കുന്ന നരേന്ദ്രമോദി ഭരണാധികാരിയെന്ന നിലയില്‍ മാതൃകയാണെന്ന് ഉദ്യോഗസ്ഥനായ എസ്.പി.സിന്‍ഹയും വ്യക്തമാക്കി. മുന്‍ കരസേനാ മേധാവി മേജര്‍ ജനറല്‍ ജി.ഡി.ബക്ഷിയും നരേന്ദ്രമോദിയുടെ ജയ്സാല്‍മീര്‍ അതിര്‍ത്തി സന്ദര്‍ശനത്തെ പ്രശംസിച്ചു.













Discussion about this post