ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ കേന്ദ്ര സംഘം പരിശോധന നടത്തും. കോവിഡ് പരിശോധനകള്‍ക്കും ചികിത്സയ്ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായാണ് വിദഗ്ധ സംഘമെത്തുന്നത്. ഇതിനു പുറമേ, ഡല്‍ഹി സര്‍ക്കാരിന് കേന്ദ്രം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങല്‍ പാലിക്കപ്പെടുന്നുണ്ടോ എന്നും സംഘം പരിശോധിക്കും. ചൊവ്വാഴ്ച തന്നെ സംഘം പരിശോധന ആരംഭിക്കുമെന്നാണ് വിവരം. പരിശോധന പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പരിശോധന സംബ ന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.













