ന്യൂഡല്‍ഹി: കേരളത്തിലെ മൂന്നു സംഘടനകളെയും ഒരു സ്‌ഥാപനത്തെയും വിദേശ സംഭാവന സ്വീകരിക്കുന്നതില്‍നിന്നു വിലക്കിയിട്ടുണ്ടെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയില്‍ അറിയിച്ചു.
കൊച്ചിയിലെ ആക്‌ഷന്‍ ഫോര്‍ പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ കെയര്‍, ഇടുക്കിയിലെ സോഷ്യല്‍ ആക്‌ഷന്‍ മൂവ്‌മെന്റ്, അടൂരിലെ സൊസൈറ്റി ഫോര്‍ ആക്‌ഷന്‍ വിത് ദ് പുവര്‍ സംഘടനകള്‍ക്കും കോഴിക്കോട് കുറ്റിയാടി ഇസ്‌ലാമിയ കോളജിനുമാണു വിലക്ക്.തൃശൂര്‍ ഇരിങ്ങാലക്കുട ആലൂര്‍ കോല്‍പിങ് സൊസൈറ്റിയെ വിദേശ സംഭാവന സ്വീകരിക്കുന്നതിനു മുന്‍കൂര്‍ അനുമതി ആവശ്യമുള്ള സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ 1512 സംഘടനകള്‍ 2007-2008 സാമ്പത്തിക വര്‍ഷം വിദേശത്തുനിന്ന് 800.81 കോടി രൂപ സംഭാവന കൈപ്പറ്റിയിട്ടുണ്ടെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തി.
Discussion about this post