ലണ്ടന്‍: ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. 2030ഓടെ ഈ തീരുമാനം നടപ്പിലാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതോടെ ലോകത്തില്‍ ആദ്യമായി പെട്രോള്‍-ഡീസല്‍ കാറുകളുടെ ഉപയോഗം നിരോധിക്കുന്ന ഏക രാജ്യമായി ബ്രിട്ടണ് മാറും. എന്നാല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഈ നടപടി ബാധകമല്ല. രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍, തീരുമാനം നടപ്പിലാക്കുന്നത് 2035ലേക്ക് മാറ്റിയിരുന്നു. പിന്നീട് 2030-ല്‍ തന്നെ പരമ്പരാഗത ഇന്ധനങ്ങള്‍ കരുത്തേകുന്ന കാര്‍, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ നിരോധിക്കുമെന്ന് അറിയിക്കുകയായിരുന്നു.
Discussion about this post