ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ ആക്രമണപദ്ധതിയിട്ട രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹി പോലീസിന്റെ പിടിയില്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനില്‍നിന്നു പിടികൂടിയ ഇവരെ ചോദ്യംചെയ്തു വരികയാണ്. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ അബ്ദുല്‍ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള അഷ്റഫ് ഖാതന (20) എന്നിവരാണു പിടിയിലായത്. തിങ്കളാഴ്ച രാത്രി പത്തേകാലോടെ മില്ലേനിയം പാര്‍ക്കിനു സമീപത്തുനിന്നാണ് പിടികൂടിയത്. ഇവരില്‍നിന്നു രണ്ടു സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെടുത്തു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉത്സവസീസണില്‍ ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post