പാലക്കാട് : പോലീസ് ആക്ട് നിയമം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. സുപ്രീംകോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണ് പോലീസ് ആക്ട് എന്നും വി മുരളീധരന്‍ പറഞ്ഞു.













