ന്യൂഡല്‍ഹി: കര്‍ഷകര്‍ സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാവാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. കൃഷിമന്ത്രിയും കര്‍ഷകരുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു. കര്‍ഷകരുടെ ഏതു പ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയാറാണ്. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷക പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി. പലയിടത്തും, ഈ തണുപ്പില്‍ കര്‍ഷകര്‍ അവരുടെ ട്രാക്ടറുകളും ട്രോളികളുമായി ദേശീയപാതകളില്‍ താമസിക്കുകയാണ്. വലിയ മൈതാനത്തേക്ക് കര്‍ഷകരെ മാറ്റാന്‍ ഡല്‍ഹി പോലീസ് തയാറാണ്. ദയവായി അവിടേക്കുപോകണം. അവിടെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ പോലീസ് അനുമതി നല്‍കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.













Discussion about this post