ബാംഗ്ലൂര്‍: 2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് എ.രാജ കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ആഭ്യന്തര മന്ത്രി പി.ചിദംബരവും രാജിവയ്ക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. ഇരുവര്‍ക്കും പദവികളില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട ലോകായുക്ത റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാനിരിക്കെയാണ്് യെദിയൂരപ്പയുടെ പ്രസ്താവന. റിപ്പോര്‍ട്ടില്‍ യെദിയൂരപ്പയ്‌ക്കെതിരെ പരാമര്‍ശം ഉണ്ടെന്നു ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ വെളിപ്പെടുത്തിയിരുന്നു.
Discussion about this post