അഹമ്മദാബാദ്: ഗുജറാത്തില്‍ വ്യത്യസ്ഥമായ ശിക്ഷാ നടപടികളാണ് ഒരുങ്ങുന്നത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൊതുവെ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുന്നില്ലെന്ന സുപ്രീം കോടതി നിരീക്ഷിച്ചു. ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ സംസ്ഥാനത്തെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വരുമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.













