ചെന്നൈ : കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍ അറസ്റ്റില്‍. ജഡ്ജിമാരെയും കോടതിയെയും അവഹേളിച്ച് പരാമര്‍ശം നടത്തിയ കേസിലാണ് കര്‍ണ്ണനെ അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റേതാണ് നടപടി.
ചെന്നൈയിലെ വസതിയില്‍ എത്തിയാണ് കര്‍ണ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുതുച്ചേരി ബാര്‍ കൗണ്‍സില്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് കര്‍ണ്ണന്റെ അറസ്റ്റ്.
മദ്രാസ്, കൊല്‍ക്കത്ത ഹൈക്കോടതികളില്‍ ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ചിരുന്ന കര്‍ണ്ണന്‍ വിരമിച്ചതിന് ശേഷമാണ് ജഡ്ജിമാര്‍ക്കെതിരെയും കോടതിയ്ക്കെതിരെയും പരാമര്‍ശം നടത്തിക്കൊണ്ട് വീഡിയോ പ്രചരിപ്പിച്ചത്. ജഡ്ജിമാരെല്ലാം അഴിമതിക്കാരാണെന്നായിരുന്നു പരാമര്‍ശം.
സംഭവത്തില്‍ പുതുച്ചേരി ബാര്‍ കൗണ്‍സില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് പരാതിയില്‍ നടപടിയെടുത്തില്ലെന്ന് കാണിച്ച് ബാര്‍ കൗണ്‍സില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.














Discussion about this post