ലണ്ടന്‍: കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ അന്തിമഘട്ട ഒരുക്കത്തിലാണ്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ലന്‍ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസിലെ ഫൈസറും ജര്‍മനിയിലെ ബയോണ്‍ടെകും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിച്ചത്. കോവിഡിനെ ചെറുക്കുന്നതില്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഉല്‍പാദകര്‍ അവകാശപ്പെടുന്നു. എണ്‍പതിനു മുകളില്‍ പ്രായമുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കെയര്‍ ഹോമുകളിലെ അന്തേവാസികര്‍-ജോലിക്കാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. രണ്ടു ഘട്ടമായിട്ടാണ് വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത്. രണ്ടുകോടി പേര്‍ക്ക് ആവശ്യമുള്ള നാലുകോടി ഡോസുകള്‍ ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിലെ എട്ടു ലക്ഷം ഡോസുകള്‍ ഫൈസറിന്റെ ബെല്‍ജിയത്തിലെ ഫൈസറിന്‍ ഉല്‍പാദനശാലയില്‍നിന്ന് തയാറായിക്കഴിഞ്ഞു.













