Tuesday, January 19, 2021
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

കൊറിയന്‍ ചലച്ചിത്ര സംവിധായന്‍ കിം കി ഡുക്ക് അന്തരിച്ചു

by Punnyabhumi Desk
Dec 11, 2020, 11:10 pm IST
in രാഷ്ട്രാന്തരീയം

റിഗ: പ്രശസ്ത കൊറിയന്‍ ചലച്ചിത്ര സംവിധായന്‍ കിം കി ഡുക്ക് (60) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ബാള്‍ട്ടിക് രാജ്യമായ ലാത്വിയയിലായിരുന്നു അന്ത്യം.

കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് ശേഷം നവംബര്‍ 20നാണ് ഇദ്ദേഹം ലാത്വിയില്‍ എത്തിയത്. ജുര്‍മാലയില്‍ വീട് വാങ്ങാനുള്ള ഉദ്ദേശത്തോടെയായിരുന്നു വരവ്. എന്നാല്‍ കോവിഡ് മൂലമുള്ള അസ്വസ്ഥതകള്‍ അദ്ദേഹത്തെ ആശുപത്രിയിലാക്കിയെന്നു ലാത്വിയന്‍ മാധ്യമങ്ങള്‍ പറയുന്നു.

മലയാളത്തിലെ സംവിധായകരെപ്പോലെ കേരളത്തിന് സുപരിചിതനായ വിദേശ ചലച്ചിത്ര സംവിധായകന്‍ എന്ന് കിം കി ഡുക്കിനെ വിശേഷിപ്പിക്കാം. കേരളത്തില്‍ അദ്ദേഹത്തിന് അത്രയേറെ ആരാധകരാണ് ഉണ്ടായിരുന്നത്.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോല്‍സവത്തിലെ നിരന്തരസാന്നിധ്യമായ കിം കി ഡുക്കിന്റെ സിനിമകള്‍ക്ക് വിപുലമായ കാഴ്ചക്കാരാണ് ഉണ്ടാവാറുള്ളത്. 2013ല്‍ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായിരുന്നു.

സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്റ് സ്പ്രിംഗ് എന്ന സിനിമയാണ് ഡുക്കിനെ കേരളത്തിലടക്കം പ്രശസ്തനാക്കിയത്. കഥാപാത്രങ്ങളുടെ വ്യക്തികേന്ദ്രീകൃതമായ സ്വഭാവസവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍. വ്യക്തിപരമായ മാനസിക സംഘര്‍ഷങ്ങളുടെയും പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളുടെയും ചിത്രീകരണമാണ് ഡുക്കിന്റെ ചലച്ചിത്രങ്ങളുടെ പ്രത്യേകത.

തിരക്കഥാരചയിതാവായാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിക്കുന്നത്. 1995-ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് ഡുക്കിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. തൊട്ടടുത്ത വര്‍ഷം ക്രോക്കോഡില്‍ എന്ന കന്നിച്ചിത്രവുമായി അദ്ദേഹം വരവറിയിച്ചു. കുറഞ്ഞ ചെലവിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

2004-ല്‍ ഡുക്ക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ-അയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ലഭിച്ചു.

ShareTweetSend

Related Posts

രാഷ്ട്രാന്തരീയം

കലാപ സാധ്യത: വാഷിംഗ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

രാഷ്ട്രാന്തരീയം

കാപ്പിറ്റോളില്‍ നടത്തിയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

രാഷ്ട്രാന്തരീയം

ജോ ബൈഡനെ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി പ്രഖ്യാപിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും; ആന്റണി പ്രചരണത്തിന് നേതൃത്വം നല്‍കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു ശേഷമേ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുകയുള്ളൂവെന്ന് പ്രതിഷേധക്കാര്‍

ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം

പെട്രോളിനും ഡീസലിനും വില കൂടി

‘താണ്ഡവ്’ നിരോധിക്കണം: ബി.ജെ.പി

കോവിഡ് വാക്‌സിന്‍: പാര്‍ശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്ന് നിര്‍മാണക്കമ്പനി

റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി പിന്‍വലിച്ചിട്ടില്ലെന്ന് കര്‍ഷകര്‍

ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറ്

തൊഴിലാളി വിരുദ്ധനിലപാട് തനിക്കില്ല: ബിജു പ്രഭാകര്‍

തടവുകാരെ മര്‍ദ്ദിക്കരുതെന്ന് ജയില്‍വകുപ്പ്; പുതിയ ഉത്തരവിറക്കി

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
    • കാര്‍ട്ടൂണ്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily