ന്യൂഡല്‍ഹി: ബിഎസ്‌സി നഴ്‌സിങ്, പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, ജനറല്‍ നഴ്‌സിങ്, മിഡ്‌വൈഫറി (ജിഎന്‍എം) കോഴ്‌സുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡത്തില്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ഇളവുകള്‍ വരുത്തിയതായി ആരോഗ്യ സഹമന്ത്രി എസ്. ഗാന്ധിശെല്‍വം രാജ്യസഭയില്‍ അറിയിച്ചു.
ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിനു പ്ലസ് ടു (സയന്‍സ്) വിലെ കുറഞ്ഞ മാര്‍ക്ക് 50 ശതമാനത്തില്‍ നിന്നു 45% ആയും ജിഎന്‍എം കോഴ്‌സിനു പ്ലസ് ടു (ഏതു വിഷയം പഠിച്ചവര്‍ക്കും) 45 ശതമാനത്തില്‍ നിന്നു 40% ആയും കുറച്ചു. പോസ്‌റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്ങിനു ജിഎന്‍എം ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പരിചയവുമെന്നതു ഡിപ്ലോമ മാത്രമാക്കി.
Discussion about this post