ഹൈദരാബാദ്: രാജ്യത്തെ സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതിയിലെ തിര്‍ത്ഥാടകര്‍ക്ക് ഇസേവനങ്ങള്‍ നല്‍കുന്നതിനായുള്ള കരാര്‍ നേടുന്നതിനായി ടി.സി.എസും വിപ്രോയും ഉള്‍പ്പെടെ മൂന്ന് ഐ.ടി കമ്പനികള്‍ രംഗത്ത്. തിരുമല തിരുപ്പതി ദേവസ്ഥാനം(ടി.ടി.ഡി) തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന ഇസേവ, ഇഹുണ്ടി, ഇസുദര്‍ശനം എന്നിവയടക്കമുള്ള സേവനങ്ങള്‍ക്കായുള്ള കരാറിനാണ് ഇവര്‍ രംഗത്തുള്ളത്. ഇഅക്കോമഡേഷനും കരാര്‍ ലഭിക്കുന്ന ഐ.ടി കമ്പനി ഒരുക്കണം. ഇന്‍ഡഫനിറ്റ് കമ്പ്യൂട്ടര്‍ സൊല്യൂഷന്‍സാണ് മൂന്നാമത്തെ കമ്പനി. തീര്‍ത്ഥാടകര്‍ക്ക് താമസത്തിനും വഴിപാടു കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് വഴി നല്‍കുന്ന പദ്ധതിയാണിത്.
ഇസേവനങ്ങള്‍ക്കായുള്ള പദ്ധതിക്കായി 3035 കോടി രൂപയുടേതാണ് കരാര്‍. തിരുമല തിരുപ്പതി തീര്‍ത്ഥാടകര്‍ വര്‍ഷം തോറും കൂടി വരുന്ന സാഹചര്യത്തിലാണ് ടിടിഡി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഊര്‍ജിതപ്പെടുത്താനൊരുങ്ങുന്നത്. ഏകദേശം 50,000ത്തോളം തീര്‍ത്ഥാടകര്‍ പ്രതിദിനം ക്ഷേത്രദര്‍ശനത്തിനായി എത്തുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അവധി ദിവസങ്ങളിലും ഉത്സവ വേളകളിലും ഇത് ഒരു ലക്ഷം കടക്കും.
ദര്‍ശനത്തിനും താമസത്തിനുമായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ കൃത്രിമം കാണിക്കുന്നതടക്കമുള്ള ആരോപണങ്ങള്‍ വ്യാപകമായതോടെയാണ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ടി.ടി.ഡി തീരുമാനിച്ചത്. ഇതിനായി ആഗോള രംഗത്തെ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങിനെ നിയമിച്ചു. ഏണസ്റ്റ് ആന്‍ഡ് യങ് സമര്‍പ്പിച്ച പദ്ധതി ടി.ടി.ഡി രൂപവത്കരിച്ച പ്രത്യേക സമിതി അംഗീകരിക്കുകയും ചെയ്തു. പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് ടി.ടി.ഡിയുടെ തീരുമാനം.
Discussion about this post