പത്തനംതിട്ട: കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമലയിലെ പൂജകള്‍ മുടങ്ങാതെ നടത്തുകയാണ് വേണ്ടത്. കൊറോണ വ്യാപനം ആശങ്കാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ കാലത്തെ മണ്ഡലകാല തീര്‍ത്ഥാടനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തത് ഏകപക്ഷീയമായിട്ടാണ്. ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്തുകയും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനാ നേതാക്കളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ശബരിമല മണ്ഡലകാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്നും നിലവിലെ സ്ഥിതി തുടരാനും ചീഫ് സെക്രട്ടറി സമിതി യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
Discussion about this post