ന്യൂഡല്‍ഹി: ബ്രിട്ടനില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഇന്ത്യ. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 31 വരെയാണ് സര്‍വീസുകള്‍ക്ക് വിലക്ക്. ബ്രിട്ടനില്‍ നിന്ന് ചൊവ്വാഴ്ചയ്ക്കകം രാജ്യത്ത് എത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയില്‍നിന്നുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചു.
സൗദി അറേബ്യയും രാജ്യന്തര അതിര്‍ത്തികള്‍ അടച്ചു. യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരിോകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗം മനുഷ്യരില്‍ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
Discussion about this post