ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അടുത്തിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് രോഗം ഭേദമായാരുന്നു.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഇടക്കാല അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അദ്ദേഹം കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. അടുത്തകാലം വരെ എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായിരുന്ന മോത്തിലാല്‍ വോറ 1968ലാണ് സജീവ രാഷ്ട്രീയത്തിലേക്കു വരുന്നത്.













Discussion about this post