ന്യൂഡല്‍ഹി: രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരമുള്ള കേന്ദ്ര ഫണ്ട് സംസ്ഥാനത്തെ 70 ലക്ഷത്തോളം കര്‍ഷകര്‍ക്ക് മമത നിഷേധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ശക്തമായി വിമര്‍ശിച്ചു. മമതയുടെ പ്രത്യയശാസ്ത്രം ബംഗാളിനെ നശിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകര്‍ ലഭിക്കുന്ന പദ്ധതി തടഞ്ഞുകൊണ്ട് മമത തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. മമതയുടെ 15 വര്‍ഷം പിന്നിലെ പ്രസംഗം ശ്രദ്ധിച്ചാല്‍ മനസിലാകും അവരുടെ പ്രത്യയശാസ്ത്രം എത്രമാത്രം ബംഗാളിനെ നശിപ്പിച്ചെന്ന്.
സ്വാര്‍ഥതയുടെ രാഷ്ട്രീയം കളിക്കുന്നവരെ പൊതുജനം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ബംഗാളിലെ കര്‍ഷകരുടെ അവകാശത്തെക്കുറിച്ച് സംസാരിക്കാത്ത പാര്‍ട്ടികള്‍ കര്‍ഷകരുടെ പേരില്‍ ഡല്‍ഹിയിലെ പൗരന്മാരെ ഉപദ്രവിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുകയുമാണ്-പ്രധാനമന്ത്രി ആരോപിച്ചു.













Discussion about this post