ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറായി കര്‍ഷക സംഘടനകള്‍. ഡിസംബര്‍ 29ന് ചര്‍ച്ചക്ക് വരാമെന്ന് കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
അതേസമയം ചര്‍ച്ചക്ക് തയാറാകുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ മാത്രമാണ് പ്രശ്‌നപരിഹാരമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നാല് നിബന്ധനകളും കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചു. പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍, താങ്ങുവിലയില്‍ ഉള്ള രേഖാമൂലമുള്ള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.













Discussion about this post