ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ജനുവരി 31 വരെ ജാഗ്രതയും നിരീക്ഷണവും നിയന്ത്രണങ്ങളും തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു. യുകെയിലുണ്ടായ അതിവേഗ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
പുതുവര്‍ഷ ദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു.
പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് കണ്ടെയ്ന്മെന്റ് സോണുകളെ പ്രത്യേകം മാറ്റിനിര്‍ത്തിയുള്ള രീതി തുടരും. ക്രമപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.













