തിരുവനന്തപുരം: സ്വര്‍ണക്കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവിനായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചു.
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്റെയും ഓഫീസ് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലെ സിസിടിവി കാമറകളുടെ ദൃശ്യങ്ങളാണ് എന്‍ഐഎ സംഘം ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ സംഘം നേരത്തെ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
Discussion about this post