ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം 6,000 കോടി രൂപ കൂടി അനുവദിച്ചു. ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് വേണ്ടി ഒന്‍പതാമത്തെ ആഴ്ചയാണ് തുക അനുവദിക്കുന്നത്.
ഇതില്‍ 5516.60 കോടി രൂപ 23 സംസ്ഥാനങ്ങള്‍ക്കും 483.40 കോടി മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹി, ജമ്മു കാഷ്മീര്‍, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
അതേസമയം അരുണാചല്‍ പ്രദേശ്, മണിപുര്‍, മിസോറാം, നാഗാലാന്റ്, സിക്കിം എന്നി സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിച്ചിട്ടില്ല.
Discussion about this post