ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. 2021 ജനുവരി 10 വരെയാണ് നീട്ടിയത്. ഡിസംബര്‍ 31 ആയിരുന്നു അവസാന തീയതി. കമ്പനികള്‍ക്ക് ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകള്‍ നല്‍കാം.
ജിഎസ്ടി റിട്ടേണ്‍ 2021 ഫെബ്രുവരി 28 വരെ നീട്ടി. ഐടിആര്‍-1, ഐടിആര്‍-4 എന്നീ ഫോമുകളില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ഇളവ്. വിവിധ് സേ വിശ്വാസ് സ്കീം പ്രകാരം നികുതി തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാനുള്ള കാലാവധി 2021 ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.
Discussion about this post