തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 121-ാം അവതാര ജയന്തിദിനത്തില്‍ (2021 ജനുവരി 11) ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ‘സത്യാനന്ദം ഗുരുസമീക്ഷാതീര്‍ത്ഥം’ ലേഖനസമാഹാരം പ്രകാശനം ചെയ്തു. ദിനേശ് മാവുങ്കാല്‍ എഡിറ്റിംഗ് നിര്‍വഹിച്ച പുസ്തകം ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പ്രകാശകര്‍മം നിര്‍വഹിച്ചു.
ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി. ജ്യോതിക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ അഡ്വ.എം.എ.വാഹീദ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. രാജന്‍ മലനട, സാധു വിനോദ്, അഭിലാഷ് കീഴൂട്ട്, ദിനേശ് മാവുങ്കാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കണ്ണൂര്‍ കൈരളി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Discussion about this post