ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരരംഗത്തുണ്ടാകും.
മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്നോട്ടുവച്ചാകില്ല യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ തീരുമാനമാവുകയുള്ളൂ. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും ജനവിധി തേടുക.
തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി കേരളത്തിലേക്ക്. കേരളത്തില്‍ തങ്ങി ആന്റണി പ്രചരണത്തിന് നേതൃത്വം നല്‍കും. ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം.
Discussion about this post