തിരുവനന്തപുരം: രാഷ്ട്ര സേവികാ സമിതി മുന്‍ പ്രാന്ത കാര്യവാഹിക ഡോ.ബാലസരസ്വതി അന്തരിച്ചു. സംസ്‌കാരചടങ്ങുകള്‍ ഇന്ന് എറണാകുളത്ത് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം മേധാവിയായിരുന്നു ഡോ. ബാലസരസ്വതി.
ദീര്‍ഘകാലമായി രാഷ്ട്ര സേവികാ സമിതിയുടെ പ്രാന്ത കാര്യവാഹികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലുടനീളം അമ്മമാരെയും സഹോദരിമാരെയും സംഘടിപ്പിച്ച് ദേശീയ ബോധമുള്ള മാതൃ ശക്തിക്ക് അടിത്തറ പാകിയ വ്യക്തിത്വമായിരുന്നു ബാലസരസ്വതി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്ത വ്യവസ്ഥാ പ്രമുഖായിരുന്ന പരേതനായ സി.പി. ചന്ദ്രശേഖര പണിക്കരാണ് ഭര്‍ത്താവ്.
നിരവധി മഹിളാ കാര്യകര്‍ത്താക്കളെ വളര്‍ത്തിയെടുത്ത മഹത് വ്യക്തിത്വം കൂടിയായിരുന്നു ബാലസരസ്വതി. സേവന മേഖലയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. കോഴിക്കോട്ടെത്തുന്ന മുതിര്‍ന്ന സംഘ കാര്യകര്‍ത്താക്കള്‍ക്ക് എന്നും അഭയകേന്ദ്രമായിരുന്നു തിരുവണ്ണൂരിലുള്ള ബാലസരസ്വതിയുടെ വീട്.
Discussion about this post