വാഷിംഗ്ടണ്‍ ഡിസി: ഇത് അമേരിക്കയുടെ ജനാധിപത്യത്തിന്റെ ദിനമാണ്. താനല്ല വിജയിച്ചത് രാജ്യമാണ് വിജയിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കയ്ക്കു ഇനിയുമേറെ തിരുത്താനും മുന്നേറാനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയും വംശീയതയുടെ വളര്‍ച്ചയും ഉള്‍പ്പെടെ എല്ലാ പ്രതിബന്ധങ്ങളെയും നേരിടും, പരാജയപ്പെടുത്തും. ആഭ്യന്തര ഭീകരതയേയും നേരിടും. നമ്മെ ഭിന്നിപ്പിക്കുന്ന ശക്തി ആഴത്തില്‍ വേരുള്ളതും യഥാര്‍ഥവുമാണ്. എന്നാല്‍ അവ പുതിയതല്ല.
ഇവയ്‌ക്കെതിരായ വിജയം ഉറപ്പില്ലെങ്കിലും യുദ്ധം നിലയ്ക്കാത്തതാണെന്നും ബൈഡന്‍ പറഞ്ഞു. എല്ലാവര്‍ക്കും അന്തസും അഭിമാനവും അവസരവും ഉറപ്പാക്കും. താന്‍ എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post