ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കുമെന്ന് സൂചനയുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.
50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിന്‍ നല്‍കും. ജനുവരി 16നാണ് രാജ്യത്ത് ആദ്യഘട്ട വാക്‌സിന്‍ വിതരണം ആരംഭിച്ചത്. രാജ്യത്തു കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണം 7.86 ലക്ഷം ആയി. 14,199 കേന്ദ്രങ്ങളിലായി ബുധനാഴ്ച നടന്ന കുത്തിവയ്പില്‍ 1.12 ലക്ഷം പേര്‍ കൂടി വാക്‌സീനെടുത്തു.
Discussion about this post