തൃശൂര്‍: നിയമസഭാ തെരഞ്ഞെപ്പില്‍ പാര്‍ട്ടി തീരുമാനമനുസരിച്ച് മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
140 സീറ്റിലും ബിജെപിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. ഈ മാസം 29ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ അയോഗ്യത ഉണ്ടാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post