ന്യൂഡല്‍ഹി: പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (പബ്ലിക് അഫേഴ്സ്), അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം (കല) തുടങ്ങി ഏഴു പേര്‍ക്കാണ് രാജ്യം പദ്മവിഭൂഷണ് നല്കി ആദരിച്ചത്.
ഡോ. ബെല്ലെ മൊനാപ്പ ഹെഗ്ഡെ(മെഡിസിന്), നരീന്ദര്‍ സിംഗ് കപാനി(മരണാനന്തരം-സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്), ബി.ബി. ലാല്‍(ആര്‍ക്കയോളജി), മൗലാന വഹിദുദ്ദീന്‍ ഖാന്, സുദര്ശന് സഹോ എന്നിവരാണ് പദ്മവിഭൂഷണ് പുരസ്കാരത്തിന് അര്‍ഹരായത്.
മലയാളത്തിന്റെ ഇഷ്ട ഗായിക കെ.എസ്. ചിത്ര ഉള്‍പ്പെടെ പത്ത് പേരാണ് ഇത്തവണ പദ്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായത്. തരുണ്‍ ഗൊഗോയ്, ചന്ദ്രശേഖര്‍ കംബ്ര, സുമിത്ര മഹാജന്, നൃപേന്ദ്ര മിശ്ര, രാംവിലാസ് പസ്വാന്, കേശുഭായി പട്ടേല്‍,
ലോക്സഭ മുന്‍ സ്പീക്കര്‍ സുമിത്ര മഹാജന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്, കല്‍വേ സാദിഖ്, രജനികാന്ത് ദേവിദാസ്, ടര്ലോചന് സിംഗ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന് മാധവന് നമ്പ്യാര്‍, ബാലന് പുത്തേരി, തോല്പാവക്കൂത്ത് കലാകാരന് കെ.കെ. രാമചന്ദ്ര പുലവര്‍ തുടങ്ങി 102 പേര് പദ്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.
Discussion about this post